ചെമ്പ്, സിങ്ക്, മഗ്നീഷ്യം എന്നിവയുടെ ഉറവിടമായ മത്തങ്ങ വിത്ത് ആരോഗ്യഗുണങ്ങളിൽ മുന്നിലാണ്. ആന്റി ഓക്സിഡന്റ് ഘടകങ്ങൾ ഉള്ളതിനാൽ മത്തങ്ങ വിത്ത് കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിലടങ്ങിയ നാരുകൾ ദഹന പ്രക്രിയ ത്വരിതപ്പെടുത്താൻ ഫലപ്രദമാണ്. ഉറങ്ങുന്നതിന് മുമ്പ് മത്തങ്ങ വിത്ത് കഴിക്കുന്നത് വിശ്രമത്തിലേക്ക് പോകുന്ന സെല്ലുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്ന മത്തങ്ങ വിത്ത്, ചർമ്മപാളി സ്വയം പുതുക്കാൻ സഹായിക്കുന്നു. മെറ്റബോളിസവും ഹോർമോൺ ബാലൻസും നിലനിർത്തുന്ന അപൂരിത കൊഴുപ്പുകൾ മത്തങ്ങ വിത്തിലുണ്ട്. ഇതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. മത്തങ്ങ വിത്തുകൾ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്.പോഷക സമ്പുഷ്ടമായ മത്തങ്ങ വിത്തിന് വയറ്, സ്തനം, ശ്വാസകോശം, പ്രോസ്റ്റേറ്റ് തുടങ്ങിയവ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.