kk

ഇടുക്കി : വാളയാർക്കേസ് അട്ടിമറിച്ചത് പോലെ വണ്ടിപ്പെരിയാർ പീഡനക്കേസും അട്ടിമറിക്കാൻ ശ്രമമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ ആരോപിച്ചു,​. ഡി.വൈ.എഫ്.ഐ നേതാവായ പ്രതിയെ ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ സ്ഥലം എം.എൽ.എ രക്ഷിക്കാൻ നോക്കിയെന്ന പ്രദേശവാസികളുടെ ആരോപണം ഗുരുതരമാണ്. ഒരു മന്ത്രി പോലും സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല എന്നത് ലജ്ജാകരമാണെന്നും. വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.


വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊലപാതകം സാംസ്കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. പിഞ്ചു കുഞ്ഞിനോട് പോലും ലൈംഗികാഅതിക്രമം കാണിച്ച നരാധമൻ ഡി,​വൈ,​എഫ്.ഐ നേതാവാണ് എന്നത് ആ പ്രസ്ഥാനം ഇന്നെത്തി നിൽക്കുന്ന ക്രിമിനൽവത്കരണത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പ്രഫുൽകൃഷ്ണൻ ആരോപിച്ചു. സെലക്ടീവ് പ്രതികരണം നടത്തുന്ന സാംസ്കാരിക നായകരുടെ മൂഖംമൂടികൾ വലിച്ചു കീറപ്പെടണം. നട്ടെല്ലും നാവും ഇടത് പക്ഷത്തിന് പണയം വെച്ച സാംസ്കാരിക നായകർ കേരളത്തിന് അപമാനമാണ്. വണ്ടിപ്പെരിയാറിലെ പ്രതിയായ നേതാവിനെ തള്ളിപ്പറയാൻ പോലും ഡിഫി ഇതുവരെയും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇന്ന്സം സ്ഥാന വ്യാപകമായി യുവമോർച്ച പ്രതിഷേധാഗ്നി തെളിയിക്കും. വരും ദിവസങ്ങളിൽ വണ്ടിപ്പെരിയാറിലെ ദാരുണ സംഭവത്തിൽപ്പോലും മൗനം പാലിച്ച സാംസ്കാരിക നായകരുടെ വീടുകൾക്ക് മുന്നിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനൊപ്പമാണ് പ്രഫുലും സംഘവും കുട്ടിയുടെ വീട് സന്ദർശിച്ചത്. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കെ.എസ്.അജി. സംസ്ഥാന സമിതി അംഗം ബിനു.ജെ.കൈമൾ ,ജില്ലാ ജനറൽ സെക്രട്ടറി സി.സന്തോഷ് കുമാർ,മേഘല സെക്രട്ടറി ജെ.ജയകുമാർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്യാംരാജ്, യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു പുതിയേടത്ത് ,സെൽ കോർഡിനേറ്റർ എ.വി.മുരളി, ജില്ലാ വൈസ് പ്രസിഡണ്ട് കെ.കുമാർ,ജില്ലാ സെക്രട്ടറി പ്രിയ റെജി, മണ്ഡലം പ്രസിഡണ്ട് കെ.ജി.അജേഷ് കുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർ അയ്യപ്പദാസ് ,മഹിള മോർച്ച പ്രസിഡണ്ട് രമ്യ രാജേഷ്, ലതിക അനിൽ ,ന്യൂനപക്ഷ മോർച്ച ജില്ല ജനറൽ സെക്രട്ടറി വി.സി.വർഗ്ഗീസ്, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡണ്ട് കെ.അനീഷ് കുമാർ ഗോകുൽ,ഹരീഷ് .പി.എ. അംബിയിൽ മുരുകൻ, ആർ.രാജേന്ദ്രൻ, സൗന്ദർരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.