kk

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിന് 23,123 കോടിയുടെ അടിയന്തര പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിസഭാ യോഗം. പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യമന്ത്രിസഭായോഗമാണ് ഇന്ന് നടന്നത്.കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്തമായാണ് പാക്കേജ് നടപ്പിലാക്കുന്നത്. ഇതിൽ 15000 കോടി രൂപയാണ് കേന്ദ്രസർക്കാർ വിഹിതം. 8000 കോടി സംസ്ഥാന സർക്കാരുകൾ കണ്ടെത്തണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാണ് പണം പ്രധാനമായും ചെലവഴിക്കുക ഒന്‍പത് മാസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ ഫണ്ട് സമാഹരിക്കുമെന്നും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.

കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം നല്‍കുമെന്ന് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ അറിയിച്ചു. . കാര്‍ഷികോത്പന്ന വിപണന സമിതികള്‍ ശക്തിപ്പെടുത്തും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി നീക്കിവെച്ച ഒരു ലക്ഷം കോടി രൂപ കാര്‍ഷികോത്പന്നങ്ങളുടെ സംഭരണത്തിനായി വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.