ദുബായ്: സിനോഫാം 2 ഡോസ് വാക്സിൻ എടുത്തവർ ആറു മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ്
എടുക്കണമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം. പ്രതിരോധ ശേഷി നിലനിർത്തണമെങ്കിൽ ഇത് അത്യാവശ്യമാണെന്ന് ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. ഡോക്ടർ പരിശോധിച്ച ശേഷമേ ബൂസ്റ്റർ ഡോസ് കുത്തിവയ്പ്പ് എടുക്കുകയുള്ളു. വൈറസിന്റെ തീവ്രതയുടെ അടിസ്ഥാനത്തിലാണ് ക്വാറന്റീനും ചികിത്സയും നിശ്ചയിക്കുന്നത്. വാക്സിൻ എടുത്തവർക്ക് 7 ദിവസവും എടുക്കാത്തവർക്ക് 12 ദിവസവുമാണ് ക്വാറന്റീൻ. വാക്സിൻ വിതരണം വ്യാപകമായതോടെ പുതിയ രോഗികളുടെ എണ്ണത്തിൽ വലിയ മാറ്റം ഉണ്ടായെന്നും അതിനാൽ എത്രയും വേഗം വാക്സിൻ സ്വീകരിച്ച് വ്യക്തി സുരക്ഷ ഉറപ്പാക്കണമെന്ന് ഡോ. ഫരീദ വ്യക്തമാക്കി.