തിരുവനന്തപുരം: ആറു വയസുകാരി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ വിചാരണയും ന്യായവാദങ്ങളും വിധിന്യായവുമായി കളം നിറയുന്നവക്കെതിരെ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പി. ഗീത. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗീത രൂക്ഷവിമർശതനം ഉന്നയിച്ചിരിക്കുന്നത്.
പി. ഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്
മൂന്നു വയസു മുതൽ പല തരത്തിൽ പീഡിപ്പിച്ച് ആറാം വയസ്സിൽ കൊന്നു കെട്ടി തൂക്കിയ പുരുഷനല്ല കുറ്റം. എന്താണ് സ്വന്തം ശരീരത്തിൽ സംഭവിക്കുന്നതെന്നറിയാതെ അമ്പരന്ന ആ കിടാവിൻ്റെ ലൈംഗിക കർതൃത്വ സിദ്ധാന്തങ്ങളുമായി കുറേ പീഡോഫീലിയക്കാർ. കുട്ടിക്ക് പ്രതിഷേധിക്കാമായിരുന്നില്ലേ, ഉറക്കെ കരയാമായിരുന്നില്ലേ എന്നൊക്കെ ചില ന്യായവാദക്കാർ. കഴിഞ്ഞില്ല ,കുട്ടിയെ കുളിപ്പിക്കുമ്പോൾ ആ പീഡന മുദ്രകൾ കാണാതിരുന്ന അമ്മയാണ് കുറ്റവാളി. അവരുടെ ശ്രദ്ധക്കുറവ്. എവിടെ സ്തുതിപാഠകരായ പ്രസിദ്ധസൈബർ വക്കീലന്മാർ?വണ്ടിപ്പെരിയാറുകാരി പെൺകുട്ടിയുടെ അമ്മയെപ്പറ്റിയുള്ള അച്ചീചരിത രചന തുടങ്ങുന്നില്ലേ? കൂട്ടത്തിൽ പെൺകുട്ടിയുടെ അമ്മക്കും കുടുംബത്തിനുമെതിരെ വിചാരണകളും വിധികളുമായി ആണത്ത വിധേയകളായ ഒറ്റുകാരികളായ കുലസ്തീക്കൂട്ടവും!
ത്ഥൂ !!!