kk

ടോക്കിയോ : കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ടോക്കിയോ ഒളിമ്പിക്സിന് കാണികൾക്ക് പ്രവേശനം അനുവദിക്കില്ല. ടോക്കിയോയിലും വേദികളായ മറ്റ് മൂന്ന് അയൽ പ്രദേശങ്ങളിലും ഒളിമ്പിക്സ് കാണികളില്ലാതെ അരങ്ങേറും,

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റ് പ്രസിഡന്റ് തോമസ് ബാച്ച് വ്യാഴാഴ്ച ടോക്യോയിൽ എത്തും. കൊവി‍‍‍ഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ മൂന്ന് ദിവസത്തെ ഐസൊലേഷനിലായിരിക്കും

ജൂലായ് 23 മുതല്‍ ഓഗസ്ത് 8 വരെയാണ് ഒളിമ്പിക്‌സ്. കൊവിഡ് വൈറസിന്റെ മാരകമായ വകഭേദങ്ങളെ ഉള്‍പ്പെടെ പ്രതിരോധിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേ മതിയാവൂ എന്നും അല്ലാത്തപക്ഷം രാജ്യം മറ്റൊരു കൊവിഡ് തരംഗത്തെക്കൂടി നേരിടേണ്ടിവരുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു.

കാണികളില്ലാതെ ഒളിമ്പിക്‌സ് നടത്താന്‍ സംഘാടകരും നിര്‍ദേശിച്ചതായി ഒളിമ്പിക്‌സ് മന്ത്രി തമായ മരുകാവ പറഞ്ഞു. ടോക്യോയ്ക്ക് പുറത്ത് നടക്കുന്ന ഒളിമ്പിക്‌സ് ഇനങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് അപ്പോള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു