ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ മലയാളി സൈനികൻ ഉൾപ്പെടെ രണ്ടുപേർ വീരമൃത്യു വരിച്ചു. ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ വീരചരമം പ്രാപിച്ചത്. കോഴിക്കോട് സ്വദേശി എം. ശ്രീജിത്താണ് വീരമൃത്യു വരിച്ച മലയാളി സൈനികൻ. രണ്ടു ഭീകരരെ സൈന്യം വധിച്ചു, കാശ്മീരിലെ രജൗരി സെക്ടറിലെ സുന്ദർബൻ മേഖലയിലായിരുന്നു ഭീകരാക്രമണം. ഉണ്ടായത്.