copa

കോപ്പ അമേരിക്ക : അർജന്റീന - ബ്രസീൽ ഫൈനൽ നാളെ

ലോ​ക​മെ​ങ്ങു​മു​ള്ള​ ​കാ​ൽ​പ്പ​ന്ത് ​ആ​രാ​ധ​ക​രു​ടെ​ ​ആ​വേ​ശ​ത്തി​നു​മ​പ്പു​റ​മു​ള്ള​ ​വി​കാ​ര​മാ​ണ് ​അ​ർ​ജ​ന്റീ​ന​യും​ ​ബ്ര​സീ​ലും.​ ​അ​വ​ർ​ ​നേ​ർ​ക്കു​നേ​ർ​ ​വ​രു​മ്പോ​ൾ​ ​ക​ളി​ ​കാ​ര്യ​മാ​കും.​ ​അ​ത്ത​ര​മൊ​രു​ ​പെ​രു​ങ്ക​ളി​യാ​ട്ട​ത്തി​ന് ​അ​ര​ങ്ങൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.
പ​ന്തു​ക​ളി​യി​ലെ​ ​കാ​ല്പ​നി​ക​ത​യാ​യ​ ​തെ​ക്കേ​ ​അ​മേ​രി​ക്ക​യു​ടെ​ ​ചാ​മ്പ്യ​ൻ​മാ​രെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​ഫൈ​ന​ലി​ൽ​ ​അ​ർ​ജ​ന്റീ​ന​യും​ ​ബ്ര​സീ​ലും​ ​നി​റ​ഞ്ഞാ​ടു​ന്ന​ത് ​കാ​ണാ​ൻ​ ​ആ​വേ​ശ​ത്തോ​ടെ​ ​അ​തി​ലേ​റെ​ ​ആ​കാം​ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ക​യാ​ണ് ​ലോ​കം​ ​മു​ഴു​വ​ൻ.​ ​നാ​ളെ​ ​വെ​ളു​പ്പി​ന് 5.30​ന് ​ബ്ര​സീ​ലി​ലെ​ ​മാ​റ​ക്കാ​ന​യി​ലാ​ണ് ​മ​ഹാ​യു​ദ്ധ​ത്തി​ന്റെ​ ​കി​ക്കോ​ഫ്.​
​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​നെ​യ്മ​റി​ന്റെ​ ​ബ്ര​സീ​ൽ​ ​ക​പ്പ് ​നി​ല​നി​റു​ത്താ​നി​റ​ങ്ങു​മ്പോ​ൾ​ ​ഈ​ ​നൂ​റ്റാ​ണ്ടിൽ​ ​ക​ളി​ച്ച​ ​നാ​ല് ​ഫൈ​ന​ലി​ലും​ ​കാ​ലി​ട​റി​പ്പോ​യ​ ​ദൗ​ർ​ഭാ​ഗ്യ​ത്തെ​ ​തു​ട​ച്ച് ​മാ​റ്റാ​ണ് ​ല​യ​ണ​ൽ​ ​മെ​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ർ​ജ​ന്റീ​ന​ ​ബൂ​ട്ടു​കെ​ട്ടു​ന്ന​ത്.​ 1993​ലാ​ണ് ​അ​ർ​ജ​ന്റീ​ന​ ​അ​വ​സാ​ന​മാ​യി​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.

നോട്ട് ദ പോയിന്റ്

കഴിഞ്ഞ തവണ കോപ്പ സെമിയിൽ അർജന്റീനയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ബ്രസീൽ ഫൈനലിലെത്തിയതും പെറുവിനെ കീഴടക്കി ചാമ്പ്യൻമാരായതും.

സെമി കടന്നത്

സെമിയിൽ പെറുവിനെ മറുപടിയില്ലാത്ത ഒരുഗോളിന് വീഴ്ത്തിയാണ് ബ്രസീൽ ഫൈനലിലെത്തിയത്.

കൊളംബിയയെ ഗോൾ കീപ്പർ എമിലിയാനൊ മാർട്ടിനസിന്റെ മികവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് അർജന്റീന ഫൈനലിന് ടിക്കറ്റെടുത്തത്.

എക്‌സ്ട്രാ ടൈം

ഫൈനലിൽ എക്സ്ട്രാ ടൈം അനുവനീയമാണ്. സെമി വരെ ടൂർണമെന്റിൽ നിശ്ചിത സമയത്തിന് ശേഷം നേരെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു. ഫൈനലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അടച്ചിട്ട സ്റ്റേഡിയത്തിലാണ്.

ബ്രസീലിന്റെ കരുത്ത്

ടൂർണമെന്റിൽ ഒഴുക്കോടെ കളിച്ചടീം. നെയ്മറുടെ സാന്നിധ്യം ടീമിനെ മൊത്തത്തിൽ ഉയർത്തുന്നു. ലൂകാസ് പക്വേറ്റ എന്ന താരോദയം. മദ്ധ്യ നിരയിൽ കസേമിറോയുടെ സാന്നിധ്യം ആക്രമണത്തിന്റെ മൂർച്ച കൂട്ടുന്നു. പ്രതിരോധത്തിൽ തിയാഗോ സിൽവയും മാർക്കീഞ്ഞോയും ഉൾപ്പെടെയുള്ള പരിചയ സമ്പന്നർ. ശക്തമായ ബഞ്ച്.

ദൗർബല്യം

വലിയ മത്സരങ്ങളിൽ കളിച്ചുള്ള പരിചയ സമ്പത്ത് വളരെക്കുറവാണ്. നെയ്മറെ കൂടുതലായി ആശ്രയിക്കുന്നു.

അർജന്റീനയുടെ കരുത്ത്

ഗോളടിച്ചും അടിപ്പിച്ചും നിറഞ്ഞാടുന്ന ഇതിഹാസ താരം ലയണൽ മെസിയുടെ സാന്നിധ്യം തന്നെ പ്രധാന കരുത്ത്. എമിലിയാനൊ മാർട്ടിനസ് എന്ന ഗോളി ക്രോസ് ബാറിനു കീഴിലുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ഡി മരിയ,​ പരേഡെസ്,​ അഗ്യൂറോ തുടങ്ങിയ സൂപ്പർ സബുകൾ. ഫ്രീകിക്കുകളിലെ മെസി സാന്നിധ്യം.

ദൗർബല്യം

മെസിയെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. മദ്ധ്യനിരയിൽ മറ്രൊരു പ്ലേമേക്കറുടെ അഭാവം. പ്രതിരോധത്തിലെ പാളിച്ചകൾ. നെയ്മറെയും വേഗമേറിയ വിംഗ് ബാക്കുകളായി ഡാനിലോ. ലോധി എന്നിവരെയെല്ലാം തടയുക പ്രതിരോധത്തിന് വലിയ ടാസ്ക് തന്നെ.

റാങ്കിംഗ്

ബ്രസീൽ-3,​ അർജന്റീന-8

ടിവി ലൈവ്: സോണി ചാനലുകളിലും ലൈവ് സ്ട്രീമിംഗ്

സോണിലൈവിലും