karipur

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. 45 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. വിമാനത്തിലെ ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. വിമാനത്തിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

1147 ഗ്രാം സ്വർണമാണ് പിടികൂടിയത്. എന്നാൽ സ്വർണം കടത്തിയ ആളെ പിടികൂടാനായിട്ടില്ല. സ്വർണം ശുചീകരണ തൊഴിലാളികൾ വഴി പുറത്തെത്തിക്കാനാകാം പ്രതികൾ ശ്രമിച്ചതെന്നാണ് കസ്റ്റംസ് നിഗമനം.