ഭോപാൽ: ബി ജെ പി എം പി പ്രഗ്യാ താക്കൂർ ബാസ്ക്കറ്റ്ബാൾ കളിക്കുന്ന വീഡിയോ ഉണ്ടാക്കിയ വിവാദത്തിന്റെ അലയൊലികൾ കെട്ടടങ്ങുന്നതിനു മുമ്പേ പുതിയ വീഡിയോ എത്തിയിരിക്കുകയാണ്. ഇത്തവണ എം പി നൃത്തം ചെയ്യുന്ന വീഡിയോ ആണ് കോൺഗ്രസ് പ്രവർത്തകർ പ്രചരിപ്പിക്കുന്നത്. മാലേഗാവ് ബോംബ് സ്ഫോടനകേസിൽ പ്രതി ചേർക്കപ്പെട്ട പ്രഗ്യാ താക്കൂർ ശാരീരികാസ്വാസ്ഥ്യങ്ങൾ ചൂണ്ടികാണിച്ച് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് നിരന്തരം ഒഴിവാകുകയായിരുന്നു. ഈ അവസരത്തിലാണ് എം പി.ബാസ്ക്കറ്റ്ബാൾ കളിക്കുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോകൾ പുറത്തു വരുന്നത്.
മദ്ധ്യപ്രദേശിലെ ഭോപാലിൽ ഉള്ള സഹോദരിമാരുടെ വിവാഹത്തിന് എടുത്ത വീഡിയോയിലാണ് പ്രഗ്യാ താക്കൂർ നൃത്തം ചെയ്യുന്നത്. നിർദ്ധനകുടുംബാംഗങ്ങളായ സഹോദരിമാരുടെ ബന്ധുക്കളോടൊപ്പം ചുവട് വയ്ക്കുന്ന പ്രഗ്യാ തന്റെ കൂടെയുള്ളവരോട് നൃത്തത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെടുന്നുമുണ്ട്.
പ്രഗ്യാ താക്കൂർ ബാസ്ക്കറ്റ്ബാൾ കളിക്കുന്ന വീഡിയോ ഷെയർ ചെയ്ത മദ്ധ്യപ്രദേശ് കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ തന്നെയാണ് ഈ വീഡിയോയും ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. ബഹുമാനപ്പെട്ട ഭോപാൽ എം പി പ്രഗ്യാ താക്കൂർ ബാസ്ക്കറ്റബാൾ കളിക്കുന്നതും നൃത്തം ചെയ്യുന്നതും കാണുമ്പോൾ മനസിൽ വല്ലാത്ത സന്തോഷം തോന്നുന്നുണ്ടെന്ന് നരേന്ദ്ര സലൂജ ട്വിറ്ററിൽ കുറിച്ചു.
हमारी भोपाल की सांसद बहन प्रज्ञा ठाकुर को जब भी बास्केट बॉल खेलते हुए , बग़ैर सहारे के चलते हुए या इस तरह ख़ुशी से झूमते हुए देखते है तो बड़ी ख़ुशी होती है…? pic.twitter.com/MR01Gumnun
— Narendra Saluja (@NarendraSaluja) July 7, 2021
भोपाल की भाजपा सांसद साध्वी ठाकुर को अभी तक व्हील चेयर पर ही देखा था लेकिन आज उन्हें भोपाल में स्टेडीयम में बास्केट बॉल पर हाथ आज़माते देखा तो बड़ी ख़ुशी हुई…
— Narendra Saluja (@NarendraSaluja) July 1, 2021
अभी तक यही पता था कि किसी चोट के कारण वो ठीक से खड़ी और चल फिर भी नही सकती है…?
ईश्वर उन्हें हमेशा स्वस्थ रखे.. pic.twitter.com/UQrmsXkime