plane-accident

സ്റ്റോക്ഹോം: സ്വീഡനിൽ ഒൻപത് പേരുമായി പറന്നുയർന്ന ചെറുവിമാനമായ തകർന്ന് ഒൻപത് മരണം. എട്ട്​ സ്​കൈഡൈ​വർമാരും ഒരു പൈലറ്റുമാണ്​ വിമാനത്തിലുണ്ടായിരുന്നത്​.സ്​റ്റോക്​ഹോമിൽ നിന്ന്​ 160 കിലോമീറ്റർ അകലെ ഓറിബ്രോയിലെ വിമാനത്താവളത്തിൽ നിന്ന്​ പൊങ്ങുന്നതിനിടെ ദുരന്തത്തിൽപ്പെടുകയായിരുന്നു. റൺവേയിൽ തന്നെ വിമാനം തകർന്നു വീണ് അഗ്നിക്കിരയായി.

2019ൽ സ്വീഡന് വടക്ക്കിഴക്ക് ഉമിയ പട്ടണത്തിൽ സ്കൈഡൈവർ സഞ്ചരിച്ച വിമാനം തകർന്ന് ഒൻപതുപേർ മരിച്ചിരുന്നു.