afghan-and-taliban

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കാനായി സർക്കാരും ഭീകര സംഘടനയായ താലിബാനും തമ്മിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ചർച്ച നടത്തി. അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിൽ പരിഹാരം കാണാനാവാതെ വന്നതോടെയാണ് ഇറാൻ മദ്ധ്യസ്ഥത വഹിക്കുന്നതെന്നാണ് റിപ്പോർട്ട്.

അമേരിക്കൻ സേനയുടെ പിൻമാറ്റം അഫ്​ഗാനിൽ​ അന്തിമ ഘട്ടത്തിലാണ്​. ആഗസ്റ്റ്​ അവസാനത്തോടെ പിൻമാറ്റം പൂർത്തയാക്കുമെന്നും ഇനിയും യു.എസ്​ സൈനികരെ ബലി കൊടുക്കാനില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറയുന്നു.