lambda

ഒട്ടാവ: ഡെൽറ്റയേക്കാൾ വിനാശകാരിയായ ലാംബ്ഡ വകഭേദം കാനഡയിൽ വ്യാപിക്കുന്നു. വ്യാഴാഴ്ച 11 ലാംബ്ഡ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ലാംബ്ഡ എങ്ങനെയാണ്​ പടരുന്നതെന്നും വാക്​സിനോട്​ എങ്ങനെയാണ്​ പ്രതികരിക്കുന്നതെന്നും കാനഡയിലെ ആരോഗ്യ വിദഗ്ദ്ധർ സൂക്ഷ്​മമായി നിരീക്ഷിക്കുകയാണ്​. ഇപ്പോൾ വളരെ കുറച്ച്​ കേസുകൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുള്ളതെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും ചീഫ്​ പബ്ലിക്​ ഹെൽത്ത്​ ഓഫിസറായ ഡോ. തെരേസ ടാം പറഞ്ഞു.

ലാംബ്ഡ എം ആർ.എൻ.എ വാക്​സിനുകളായ ഫൈസർ​, മൊഡേണ എന്നിവ സ്വീകരിച്ചവരിലും രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നതായി ന്യൂയോർക്ക്​ സർവകലാശാല പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അതേസമയം, ഇവക്കെതിരെ ഫൈസറും മൊഡേണയും ഫലപ്രദമാണെന്നും പഠനത്തിൽ പറയുന്നു.

ഇതിനോടകം30ലധികം രാജ്യങ്ങളിൽ ലാംബ്ഡ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെറുവിലാണ് ലാംബ്ഡ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ബ്രിട്ടനിൽ ഇതുവരെ ആറ് ലാംബ്ഡ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

@ മൂന്നാം ഡോസിന് അനുമതി തേടി ഫൈസ‌ർ

രണ്ട്​ ഡോസ്​ വാക്​സിനെടുത്തവർക്ക്​ മൂന്നാമതൊരു ഡോസു കൂടി നൽകാൻ യു.എസ് ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്റെ അനുമതി തേടാനൊരുങ്ങി​ ഫൈസർ. പുതിയ വകഭേദങ്ങൾക്കെതിരെയടക്കം അഞ്ചു മുതൽ പത്തു മടങ്ങു വരെ അധിക പ്രതിരോധം ഇതിലുടെ ലഭിക്കുമെന്നാണ് കമ്പനിയുടെ ഭാഷ്യം.

രണ്ടാം ഡോസെടുത്ത്​ 12 മാസത്തിനകം മൂന്നാം ഡോസെടുത്താൽ രണ്ട്​ ഡോസെടുത്തവരെക്കാൾ പതിൻമടങ്ങ്​ പ്രതിരോധ ശേഷി വർദ്ധിക്കുമെന്നും ഫൈസർ പറയുന്നു.

അമേരിക്കയിൽ 48 ശതമാനം പേർക്ക്​ മാത്രമാണ്​ ഇതുവരെ രണ്ട്​ ഡോസ്​ ലഭിച്ചിട്ടുള്ളത്​. ജനസംഖ്യയുടെ പകുതിയിലധികം ആളുകൾക്കും രണ്ട്​ ഡോസ് പോലും ലഭിച്ചിട്ടില്ല അതുകൊണ്ട് തന്നെ,മൂന്നാം ഡോസിനുള്ള അനുമതി തേടുന്നത്​ ഫൈസർ ആഗസ്റ്റു വരെ വൈകിപ്പിച്ചേക്കും.

അമേരിക്കയിൽ ചിലയിടങ്ങളിൽ ഡെൽറ്റ വ്യാപിക്കുന്നുണ്ട്. ഡെൽറ്റയ്ക്കെതിരെ ഉയർന്ന പ്രതിരോധ ശേഷി നൽകാൻ മൂന്നാം ഡോസിന്​ കഴിയുമെന്നും​ ഫൈസർ വ്യക്തമാക്കി​.വാക്​സിനേഷനിലൂടെ ലഭിക്കുന്ന ആന്റിബോഡികൾ കാലക്രമേണ കുറഞ്ഞുവരുമെന്നും ബൂസ്റ്റർ ഡോസുകൾ ആവശ്യമാണെന്നും പഠനങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ചില മേഖലകളിൽ കൊവിഡ് വ്യാപിക്കു​മ്പോഴും മരണനിരക്ക്​ കുറയ്ക്കാനാകുന്നത് മുതിർന്ന പൗരന്മാർക്കടക്കം വാക്​സിൻ നൽകിയത് കൊണ്ടാണ്.

യു.എസ് ആരോഗ്യ വിദഗ്ദ്ധൻ ഡോ. ആന്റണി ഫൗച്ചി