മലപ്പുറം: വട്ടപ്പാറയിൽ അമിതവേഗതയിൽ വളവിലൂടെ വരികയായിരുന്ന ലോറി താഴെ കുഴിയിലേക്ക് മറിഞ്ഞു. ചരക്കുമായി വന്ന ലോറി വളവിൽ നിയന്ത്രണം ലഭിക്കാതെ റോഡിന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.
ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ലോറി അമിതവേഗത്തിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. അപകടത്തിൽ ലോറി പാടേ തകർന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ അടുത്തുളള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപും പല അപകടങ്ങളും നടന്ന സ്ഥലമായതിനാൽ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നു. എന്നിട്ടും ലോറി മറിയുകയായിരുന്നു.