vgg

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. കുണ്ടമൺകടവ് പെരുകാവ് കവലോട്ട്‌കോണം ഷാരോൺ നിവാസിൽ രതീഷിനെയാണ് (46) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സിറ്റി പൊലീസ് കമ്മിഷണ‌ർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ജൂൺ 25 നാണ്16 കാരനു നേരെ അതിക്രമം നടന്നത്. പ്രതി കുട്ടിയെ ആളൊഴിഞ്ഞ ഒരു വീട്ടിൽ കുട്ടിക്കൊണ്ടുപോയി പീഡനത്തിന് വിധേയമാക്കിയതെന്ന് പൊലീസ് പറഞ്ഞു. പോക്‌സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ഒളിവിലായിരുന്നു. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ സജുകുമാർ, എസ്.ഐ ഷാജി, എ.എസ്.ഐ ഷൗക്കത്ത്, സി.പി.ഒ മാരായ അരുൺ, സൈജു, രവി, പ്രവീൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.