ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് ഗായികയും അവതാരകയുമായ
റിമി ടോമി ഇപ്പോൾ. ലോക്ഡൗൺ കാലത്ത് വീട്ടിൽ തന്നെ വർക്കൗട്ട്
ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും റിമി സോഷ്യൽ മീഡിയയിലൂടെ
പങ്കുവെച്ചിരുന്നു.
റിമി പങ്കുവച്ച പുതിയ ചിത്രത്തിന് നടൻ ബാബുരാജ് നൽകിയ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്. കൈയിലെ മസില്
കാണിച്ചു കൊണ്ട് പങ്കുവെച്ച റിമിയുടെ ചിത്രത്തിന് താഴെയായി
'അമ്മോ, മസിലൊക്കെ വരുന്നുണ്ട്', എന്ന ബാബുരാജിന്റെ രസകരമായ
കമന്റ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.