aisha

കൊച്ചി:ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹ കേസിൽ ചാനൽ ചർച്ചയിൽ ബിജെപി പ്രതിനിധിയായി പങ്കെടുത്ത യുവമോർച്ച സംസ്ഥാന സെക്രെട്ടറി ബി.ജി വിഷ്ണുവിന്റെ മൊഴിയെടുത്ത് കവരത്തി പൊലീസ്. കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ കോവിഡ് വൈറസിനെ ബയോ വെപ്പൺ ആയി ഉപയോഗിച്ചു എന്ന ചാനൽ ചർച്ചയിലെ വിവാദ പരാമർശത്തെ തുടർന്നാണ് ഐഷയ്‌ക്കെതിരെ കേസെടുത്തത്.

കവരത്തി സബ് ഇൻസ്‌പെക്ടർ മുഹമ്മദ് അമീറിന്റെ നേതൃത്തിലുള്ള സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തിയാണ് വിഷ്‌ണുവിന്റെ മൊഴി രേഖപ്പെടുത്തിയത്. ഐഷ ചർച്ചയ്‌ക്കിടയിൽ പറഞ്ഞ പരാമർശം പിൻവലിക്കണം എന്നാവശ്യപ്പെടുകയും തുടർന്ന് പരാമർഷം താൻ പിൻവലിക്കുക ഇല്ലന്നും തന്റെ പ്രസ്താവന ശരി ആണെന്നും അതിന്റെ ഉത്തരവദിത്വം താൻ ഏറ്റെടുത് ഉറച്ചു നിൽക്കുകയാണ് ഐഷ ചെയ്തതെന്ന് അദ്ദേഹം മൊഴിയിൽ പറഞ്ഞു.

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന് പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ലെന്നും തുടർന്ന് ലക്ഷദീപ് ബിജെപി അധ്യക്ഷൻ നടത്തിയ പരാതിയിൽ കവരത്തി പോലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു.

ഭീകരവാദികളെസംരക്ഷിക്കുന്ന നിലപാടാണ് കേരള പൊലീസും സംസ്ഥാന സർക്കാരും അതിനു നേതൃത്വം നൽകുന്ന ഇടതു മുന്നണിയും സ്വീകരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു

മുൻ ഡിജിപി ലോകനാഥ് ബെഹ്‌റ തന്നെ കേരളത്തിൽ ഐസിസിന്റെ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഭരണഘടനാ തൊട്ടു അധികാരത്തിലെത്തിയ മന്ത്രി ശിവൻകുട്ടി തന്നെ രാജ്യദ്രോഹക്കേസിലെ പ്രതിയെ പരസ്യ പിന്തുണ നൽകുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ വെല്ലുവിളിയാണെന്ന് വിഷ്‌ണു ആരോപിച്ചു.