aa

സോ​ഹ​ൻ​ലാ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​അ​പ്പു​വി​ന്റെ​ ​സ​ത്യാ​ന്വേ​ഷ​ണം​"​ ​റി​ലീ​സ് ​ചെ​യ്യും.​ ​നീ​സ്ട്രീം​ ​ഒ.​ടി.​ടി​ ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്കാ​ണ് ​റി​ലീ​സി​നെ​ത്തു​ന്ന​ത്.​ ​ഇ​ന്ത്യ​ക്ക് ​പു​റ​ത്ത് ​ആ​മ​സോ​ൺ​ ​പ്രൈ​മി​ലും,​ ​ഗൂ​ഗി​ൾ​ ​പ്ലേ,​ ​ഐ​ട്യൂ​ൺ​സ്,​ ​ആ​പ്പി​ൾ​ ​ടി​വി​ ​എ​ന്നീ​ ​പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും​ ​ചി​ത്രം​ ​കാ​ണാം.​ഒ​മ്പ​ത് ​വ​യ​സ്സു​കാ​ര​നാ​യ​ ​അ​പ്പു​വി​ന്റെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​പ്പു​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച​ത് ​ബാ​ല​താ​ര​മാ​യ​ ​മാ​സ്റ്റ​ർ​ ​റി​ഥു​ൻ​ ​ആ​ണ്.​ ​ചി​ത്ര​ത്തി​ലെ​ ​പ്ര​ക​ട​ന​ത്തി​ന് ​മി​ക​ച്ച​ ​ബാ​ല​താ​ര​ത്തി​നു​ള്ള​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഫി​ലിം​ ​അ​വാ​ർ​ഡും​ ​കേ​ര​ള​ ​ഫി​ലിം​ ​ക്രി​ട്ടി​ക്‌​സ് ​അ​വാ​ർ​ഡും​ ​റി​ഥു​ൻ​ ​നേ​ടി.​മീ​ര​ ​വാ​സു​ദേ​വ്,​ ​സു​ധീ​ർ​ ​ക​ര​മ​ന,​ ​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു,​ ​സു​നി​ൽ​ ​സു​ഖ​ദ,​ ​സ​ര​യൂ,​ ​നീ​ന​ ​കു​റു​പ്പ് ​എ​ന്നി​വ​രാണ് ​മ​റ്റ് ​പ്ര​ധാ​ന​ ​കാ​ഥാ​പ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.​എ​വി​എ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എ.​വി​ ​അ​നൂ​പും​ ​ഇ4​ ​എ​ന്റ​ർ​​ടൈ​ന്മെ​ന്റ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​മു​കേ​ഷ് ​ആ​ർ​ ​മേ​ത്ത​യും​ ​ചേ​ർ​ന്നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.