ddd

തിരുവനന്തപുരം: ഇന്നലെ നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൊവിഡ് സുരക്ഷാ വിലക്ക് ലംഘിച്ച 278 പേർക്കെതിരെ നടപടിയെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 167 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത രണ്ടുപേരിൽ നിന്നുമായി 84,500 രൂപ പിഴ ഈടാക്കി. കൂടാതെ അനാവശ്യ യാത്ര നടത്തിയ 44 വാഹനങ്ങൾക്കെതിരെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത മൂന്ന് കടകൾക്കെതിരെയും നടപടി സ്വീകരിച്ചു.