കൊച്ചി: എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടികൾക്ക് കേരള ഗ്രാമീൺ ബാങ്ക് മൊബൈൽഫോണുകൾ നൽകി. ബാങ്കിന്റെ എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങിലാണ് ഫോണുകൾ നൽകിയത്. ബാങ്ക് റീജിയണൽ മാനേജർ എം.വി. ബാലഗോപാൽ, ശാഖാ മാനേജർ കെ.വി. ശ്രീജ, സ്‌കൂൾ പ്രിൻസിപ്പൽ ജോബ്രീന തുടങ്ങിയവർ സംസാരിച്ചു.