kk

ബദാം കുതിർത്ത് കഴിക്കുന്നത് പോലെ ഗുണകരമാണ് പോഷകാഹാരത്തിന്റെ ശക്തികേന്ദ്രമായ നിലക്കടല കുതിർത്ത് കഴിക്കുന്നതും. കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, കോപ്പർ, ഫോസ്ഫറസ്, വിറ്റാമിനുകൾ, മഗ്നീഷ്യം, ആന്റി ഓക്സിഡന്റ് എന്നിവയാൽ ഇവ സമ്പന്നമാണ്. ഉയർന്ന കലോറി അടങ്ങിയിട്ടുണ്ടെങ്കിലും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ നിലക്കടല കഴിക്കുന്നത് തികച്ചും സുരക്ഷിതമാണ്. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത നിലക്കടല രാവിലെ കഴിക്കുന്നത് ശരീരപുഷ്ടി വർദ്ധിപ്പിക്കും. കപ്പലണ്ടിയിൽ ആവശ്യമായ അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ, ഇത് ദഹനത്തെ സഹായിക്കുകയും വായുകോപം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യും. ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്നും അർബുദ കോശങ്ങളുടെ വളർച്ച തടയുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പക്ഷേ അമിതമായാൽ നെഞ്ചെരിച്ചിലിനും ഗ്യാസ് പ്രശ്നങ്ങൾക്കും കാരണമായേക്കാം.