zika

തിരുവനന്തപുരം: സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തതതിനെ തുടർന്നുള്ള സാഹചര്യം പഠിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് ആറംഗ സംഘത്തെ അയച്ചു. കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കേരളത്തില്‍ 15 പേര്‍ക്കാണ് ഇതുവരെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊതുകു വഴി പടരുന്ന രോഗമായതിനാല്‍ കൂടുതല്‍ പേരിലേക്ക് വൈറസ് ബാധയുണ്ടാകാമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും രോഗപ്രതിരോധത്തിന് സംസ്ഥാനത്തെ സഹായിക്കുകയുമാണ് കേന്ദ്ര സംഘത്തിന്റെ ദൗത്യം. നിലവില്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 15 പേരില്‍ 14 ഉം സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കാര്യമായ മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് സിക്ക വൈറസ് ബാധയും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്