karnan-napoleon-bhagat-si

ശരത്.ജി മോഹന്‍ സംവിധാനം ചെയ്ത 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്' എന്ന ചിത്രത്തിലെ അടുത്ത ​ഗാനം പുറത്തിറങ്ങി. 'എന്തിനെന്റെ ചെന്താമരേ' എന്ന് തുടങ്ങുന്ന​ പാട്ടിന് വരികളെഴുതിയിരിക്കുന്നത് ബി.കെ. ഹരിനാരായണനാണ്. രഞ്ജിന്‍ രാജിന്റേതാണ് സംഗീതം. പാടിയതും രഞ്ജിന്‍ തന്നെയാണെന്ന പ്രത്യേകതയും ഈ ​ഗാനത്തിനുണ്ട്.

ആകെ അഞ്ചു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഫസ്റ്റ് പേജ് എന്റർടെയിൻമെന്റിന്റെ ബാനറില്‍ മോനു പഴേടത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജോയ് മാത്യു, നന്ദു, വിജയ കുമാര്‍, റോണി ഡേവിഡ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.