ayisha

തിരുവനന്തപുരം : ലക്ഷദ്വീപിൽ രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഡി.വൈ.എഫ്.ഐ. ഐഷ സുൽത്താനയുമായി ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷാണ് നിലപാട് വ്യക്തമാക്കിയത്. ഐഷയുടെ പോരാട്ടത്തിന് നിയമപരമായ എല്ലാ പിന്തുണയും നൽകുമെന്ന് ഡി.വൈ.എഫ്‌.ഐ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ് ഐഷയ്‌ക്കെതിരെ കേസ് എടുത്തതെന്നും സംഘടന അഭിപ്രായപ്പെട്ടു.

അതേസമയം കഴിഞ്ഞ ദിവസം ഐഷ സുൽത്താനയെ ചോദ്യം ചെയ്ത ലക്ഷദ്വീപ് പൊലീസ് ഇവരുടെ സഹോദരന്റെ ലാപ്‌ടോപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. സഹോദരന്റെ ബാങ്ക് ഇടപാട് രേഖകളും പരിശോധിച്ചു. പൊലീസ് നടപടി മറ്റ്ചിലരുടെ അജണ്ടയുടെ ഭാഗമാണെന്ന് ഐഷ സുൽത്താന പറഞ്ഞിരുന്നു.