ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ പഴയൊരു ചിത്രം കുത്തിപ്പൊക്കി ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത്ഭൂഷൺ.
കേന്ദ്ര മന്തിസഭാ യോഗത്തിൽ ഉയർന്ന വേദിയിൽ ഇരിക്കുന്ന മോദിയുടെ മുന്നിൽ അനുസരണയോടെ നിൽക്കുന്ന ആരോഗ്യമന്ത്രി ഹർഷവർദ്ധന്റ ചിത്രമാണ് പ്രശാന്ത്ഭൂഷൻ ട്വിറ്ററിൽ പങ്കുവച്ചത്.
'പേടിത്തൊണ്ടനായ കുട്ടി അദ്ധ്യാപകന് മുന്നിൽ. ക്ലാസിൽ നിന്ന് ഇറങ്ങിപ്പോകൂ'എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഗമയിൽ പുസ്തവും പിടിച്ചിരിക്കുന്ന മോദിയുടെ മുന്നിൽ എഴുന്നേറ്റ് നിൽക്കുന്ന ഹർഷവർദ്ധന്റെ ചിത്രം ആരിലും സഹതാപം ഉണർത്തും. പുതിയ മന്ത്രിസഭാ പുനഃസംഘടനയിൽ ഹർഷവർദ്ധനെ ഉത്തരവാദിത്വങ്ങളിൽ വീഴ്ച വരുത്തി എന്ന് ആരോപിച്ച് പുറത്താക്കിയിരുന്നു.