berettini

ല​ണ്ട​ൻ​:​ ​വി​ബം​ൾ​ഡ​ൺ​ ​ഗ്രാ​ൻ​ഡ് ​സ്ലാം​ ​ടെ​ന്നി​സ് ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​ഫൈ​ന​ലി​ൽ​ ​സെ​ർ​ബി​യ​ൻ​ ​താ​രം​ ​നൊ​വാ​ക്ക് ​ജോ​ക്കോ​വി​ച്ചും​ ​ഇറ്റാ​ലി​യ​ൻ​ ​താ​രം​ ​മാറ്റി​യോ​ ​ബെ​രെ​റ്റി​നി​യും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടും.​ ​സെ​മി​യി​ൽ​ ​ക​നേ​ഡി​യ​ൻ​ ​താ​രം​ ​ഡെ​ന്നി​സ് ​ഷാ​പ്പ​ലോ​വി​നെ​ ​നേ​രി​ട്ടു​ള്ള​ ​സെ​റ്റു​ക​ളി​ൽ​ 7​-6,​ 7​-5,7​-5​ന് ​വീ​ഴ്ത്തി​യാ​ണ് ​ജോ​ക്കോ​ ​ഫൈ​ന​ലു​റ​പ്പി​ച്ച​ത്.​നൊ​വാ​ക്കി​ന്റെ​ ​മു​പ്പ​താ​മ​ത്തെ​ ​ഗ്രാ​ൻ​ഡ് ​സ്ലാം​ ​ഫൈ​ന​ലാ​ണി​ത്.

ച​രി​ത്ര​മെ​ഴു​തി​യാ​ണ് ​മാറ്റി​യോ​ ​ബെ​രേ​റ്റി​നി​യു​ടെ​ ​ഫൈ​ന​ൽ​ ​പ്ര​വേ​ശ​നം.​ ​വിം​ബി​ൾ​ഡ​ൺ​ ​സിം​ഗി​ൾ​സ് ​ഫൈ​ന​ലി​ലെ​ത്തു​ന്ന​ ​ആ​ദ്യ​ ​ഇറ്റാ​ലി​യ​ൻ​ ​താ​ര​മാ​ണ് ​ബെ​രേ​റ്റി​നി.
സെ​മി​യി​ൽ​ ​പോ​ളി​ഷ് ​താ​രം​ ​ഹ്യൂ​ബ​റ്റ് ​ബ​ർ​ക്കാ​സി​നെ​ ​നാ​ല് ​സെ​റ്റ് ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ ​വീ​ഴ്ത്തി​യാ​ണ് ​ബെ​രേ​റ്റി​നി​ ​ച​രി​ത്രം​ ​കു​റി​ച്ച​ത്.​ ​സ്കോ​ർ​:6​-3,​ 6​-0,6​-7,6​-4.​ 1976​ൽ​ ​അ​ഡ്രി​യാ​നൊ​ ​പ​നേ​റ്റ​ ​ഫ്ര​ഞ്ച് ​ഓ​പ്പ​ൺ​ ​ചാ​മ്പ്യ​നാ​യ​ ​ശേ​ഷം​ ​ഒ​രു​ ​ഗ്രാ​ൻ​ഡ് ​സ്ലാം​ ​കി​രീ​ടം​ ​നേ​ടു​ന്ന​ ​ഇറ്റാ​ലി​യ​ൻ​ ​താ​ര​മെ​ന്ന​ ​ബ​ഹു​മ​തി​ക്ക് ​ഒ​രു​ ​മ​ത്സ​രം​ ​മാ​ത്രം​ ​അ​ക​ലെ​യാ​ണ് ​ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ​ ​ബ​രേ​റ്റി​നി.​ ​ലോ​ക​റാ​ങ്കിം​ഗി​ൽ​ ​എ​ട്ടാം​സ്ഥാ​ന​ക്കാ​ര​നാ​ണ്.

വനിതാ ഫൈനൽ ഇന്ന്

ആഷ്‌ലി ബാർട്ടിയും കരോളിന പ്ലിസ്കോവയും തമ്മിലുള്ള വനിതാ സിംഗിൾസ് ഫൈനൽ ഇന്ന് നടക്കും.