lockdown

സിഡ്​നി: ഡെൽറ്റ പടർന്നുപിടിച്ചതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച്​

ആസ്​ട്രേലിയയിലെ സിഡ്​നി നഗരം. പുതുതായി കൊവിഡ്​ സ്ഥിരീകരിക്കുന്നവരുടെ എണ്ണം സിഡ്നിയിൽ കുത്തനെ ഉയരുകയാണ്. 50ലക്ഷം ജനങ്ങൾ വസിക്കുന്ന സിഡ്​നിയിൽ 24 മണിക്കൂറിനിടെ 44 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്. ആവശ്യമില്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശം നൽകി. സിഡ്നി മൂന്നാഴ്ചയായി ലോക്ക്ഡൗണിലാണ്. വാക്​സിൻ സ്വീകരിക്കാത്ത ഒരു വിഭാഗംപേരിൽ കൊവിഡ്​ പടരുന്നതോടെയാണ്​ ലോക്ക്ഡൗൺ കടുപ്പിക്കാൻ തീരുമാനിച്ചത്. ജൂൺ മദ്ധ്യത്തിൽ സിഡ്​നിയിൽ 439 പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. തുടർന്നാണ്​ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്​.

ആസ്​ട്രേലിയൻ നഗരങ്ങളിൽ ലോകത്തിലെ മറ്റു പ്രധാന നഗരങ്ങളെ അപേക്ഷിച്ച്​ രോഗവ്യാപനം കുറവാണ്​. രോഗവ്യാപനം തുടക്കത്തിൽ തന്നെ നിയന്ത്രിക്കാൻ കഴിയുന്നതോടെയായിരുന്നു ഇത്​. ആസ്​ട്രേലിയൻ ജനസംഖ്യയിൽ ഒമ്പതുശതമാനം ​പേരാണ്​ ഇതുവരെ വാക്​സിൻ സ്വീകരിച്ചത്​.

ലോക്ക്​ഡൗൺ നിയന്ത്രണം ശക്തമാക്കുന്നതോടെ രണ്ടുപേരിൽ കൂടുതൽ പൊതുസ്ഥലത്ത്​ ഒത്തുകൂടാൻ പാടില്ല. മറ്റും അനാവശ്യ യാത്രകൾ അനുവദിക്കില്ല. കൂടാതെ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും.