kk

അഹമ്മദാബാദ്: സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ കുത്തനെ കുറവുണ്ടായതോടെ സ്കൂളുകളും കോളേജുകളും തുറക്കാനുള്ള തീരുമാനവുമായി ഗുജറാത്തും ഹരിയാനയും. കഴിഞ്ഞ ദിവസങ്ങളിൽ നൂറിൽ താഴെ രോഗികളാണ് ഗുജറാത്തിലും ഹരിയാനയിലും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിനെതുടർന്നാണ് സ്കൂളുകളും കോളേജുകളും ഘട്ടംഘട്ടമായി തുറക്കാൻ ഇരു സർക്കാരുകളും തീരുമാനിച്ചത്.

ഗുജറാത്തിൽ ജൂലായ് 15 മുതല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സ്കൂളുകൾ തുറക്കും. കോളേജുകളും തുറന്നുപ്രവര്‍ത്തിക്കും.50 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. ഹാജർ നിർബന്ധമില്ല. സ്വമേധയാ തയ്യാറാണെങ്കിൽ മാത്രം ഇവർ വന്നാല്‍ മതി,​ മാസ്‌കും സാമൂഹിക അകലവുമടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം

.ഹരിയാനയിലെ ഒമ്പത് മുതല്‍ 12-ാം ക്ലാസ് വരെയുള്ളവർക്ക് ജൂലായ് 16 മുതല്‍ സ്‌കൂളുകള്‍ തുറക്കും. രണ്ടാം ഘട്ടമായി 6,7,8 ക്ലാസുകളിലെ കുട്ടികള്‍ക്ക് ജൂലായ് 23 മുതല്‍ സ്‌കൂളുകളില്‍ പ്രവേശിക്കാം. ഹാജര്‍ നിര്‍ബന്ധമില്ല. സ്‌കൂളുകളില്‍ വരണോ ഓണ്‍ലൈന്‍ ക്ലാസില്‍ തുടരണമോ എന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. സ്‌കൂളുകളില്‍ വരുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമാണ്. അതില്ലാത്തവരെ പ്രവേശിപ്പിക്കില്ല ഒന്ന് മുതല്‍ അഞ്ചു വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.