india-india-

കൊളംബോ: ശ്രീലങ്കൻ ടീമിന്റെ ബാറ്റിംഗ് കോച്ച് ആൻഡി ഫ്ലവറിന് പിന്നാലെ അനലിസ്റ്റിനും കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യ-ശ്രീലങ്ക പരമ്പര നീട്ടിവയ്ക്കാൻ സാധ്യത. ഈ മാസം 13ന് പര്യടനം ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഏകദിനങ്ങൾ ജൂലായ് 17, 19, 21 തീയതികളിലേക്കും ട്വന്റി -20 പരമ്പര 24, 25, 27 തീയതികളിലേക്കും മാറ്റിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ ഈ മാസം 13-ന് ആരംഭിക്കേണ്ട ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം നീട്ടിവെയ്ക്കാന്‍ സാധ്യത.

ലങ്കന്‍ ബാറ്റിങ് കോച്ച് ഗ്രാന്‍ഡ് ഫ്ളവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു സപ്പോര്‍ട്ട് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ടീമിന്റെ ഐസൊലേഷന്‍ കാലാവധി നീട്ടേണ്ടി വരും. ഈ സാഹചര്യത്തിലാണ് പരമ്പര നീട്ടിവെച്ചേക്കുമെന്ന സൂചനകള്‍ വരുന്നത്.

ഇതനുസരിച്ച്

ടീമിന്റെ വീഡിയോ അനലിസ്റ്റായ ജി.ടി നിരോഷനാണ് പുതുതായി കോവിഡ് സ്ഥീരീകരിച്ചിരിക്കുന്നത്. ഫ്‌ളവറിന് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ശ്രീലങ്കന്‍ സംഘത്തിന് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് നിരോഷന് രോഗം സ്ഥിരീകരിച്ചത്.