വാഷിംഗ്ടൺ: അമേരിക്കൻ സ്പെല്ലിംഗ് ബീ മത്സരത്തിന്റെ ചരിത്രത്തിലാദ്യമായി വിജയ കിരീടം ചൂടി ആഫ്രോ- അമേരിക്കൻ വംശജ. ലൂസിയാന സ്വദേശി സെയ്ല അവന്ത് ഗ്രെയ്ഡ് എന്ന 14കാരിയാണ് വ്യാഴാഴ്ച രാത്രി നടന്ന സ്പെല്ലിംഗ് ബീ ഫൈനൽ മത്സരത്തിൽ വിജയിയായത്.അമേരിക്കൻ പ്രഥമവനിതയായ ജിൽ ബൈഡൻ മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു. ജേതാവിന് 50,000 ഡോളർ സമ്മാനമായി ലഭിക്കും.
1998ൽ ജമൈക്കക്കാരിയായ ജോഡി ആൻ മാക്സ്വെൽ സ്പെല്ലിംഗ് ബീ ജേതാവായിട്ടുണ്ട്.