ബോളിവുഡ് താരസുന്ദരി കരീന കപൂറിനും ഭർത്താവും നടനുമായ സെയ്ഫ് അലിഖാനും മാസങ്ങൾക്കു മുമ്പാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ ഏറ്റവും പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് കരീന കപൂർ സോഷ്യൽ മീഡിയ പേജിലൂടെ. തന്റെ ഗർഭകാലത്തെ കുറിച്ചുള്ള പുസ്തകമാണ് തആരാധകർക്കായി താരം പരിചയപ്പെടുത്തുന്നത്. തന്റെ മൂന്നാമത്തെ കുഞ്ഞായാണ് പുസ്തകത്തെ കരീന വിശേഷിപ്പിക്കുന്നത്.
.പ്രെഗ്‌നൻസി ബൈബിൾ എന്നാണ് പുസ്തകത്തിന്റെ പേര്. താരത്തിന്റെ രണ്ട് ഗർഭകാലത്തേയും അനുഭവങ്ങൾ പുസ്തകത്തിലുണ്ട്. ഇത് വല്ലാത്തൊരു യാത്രയായിരുന്നു, രണ്ട് പ്രസവകാലത്തും ശാരീരികമായും മാനസികമായും ഞാൻ അനുഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള വളരെ വ്യക്തിപരമായ വിവരങ്ങളാണ് ബുക്കിലുള്ളതെന്ന് താരം കുറിക്കുന്നു, പല കാരണങ്ങൾകൊണ്ട് ഈ പുസ്തരം എന്റെ മൂന്നാമത്തെ കുഞ്ഞാണെന്നും കരീന പറയുന്നു. . ഒവനിൽ നിന്ന് പുസ്തകം ചൂടോടെ എടുക്കുന്നതിന്റെ വിഡിയോയ്‌ക്കൊപ്പമാണ് കുറിപ്പ്. ഈ പുസ്തകത്തിലൂടെ എന്റെ അനുഭവങ്ങളും പാഠങ്ങളുമാണ് പങ്കുവെക്കുന്നതെന്ന് താരം പറയുന്നു.