sreenijan

കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക് പോകുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടയിൽ പരോക്ഷ വിമർശനവുമായി പി വി ശ്രീനിജൻ എം എൽ എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

സാബു ജേക്കബിനെ പേരെടുത്ത് പറയാതെയാണ് ഫേസ്ബുക്ക് പോസ്റ്റ്. 'വലിയ കമ്പനികളെല്ലാം അന്യ സംസ്ഥാനങ്ങളിൽ, അന്യസംസ്ഥാന തൊഴിലാളിക്ക് അരിമേടിക്കണമെങ്കിൽ കേരളത്തിൽ പണിയെടുക്കണം. അതെന്താ അങ്ങനെ' എന്നായിരുന്നു ശ്രീനിജൻ ചോദിച്ചിരിക്കുന്നത്.

ശ്രീനിജൻ എംഎൽഎയ്‌ക്കെതിരെ നേരത്തെ കിറ്റെക്‌സ് എംടി സാബു ജേക്കബ് രംഗത്തെത്തിയിരുന്നു. കിറ്റെക്‌സിനെതിരായി റിപ്പോർട്ട് നൽകാൻ എംഎൽഎ ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.