joymathew

കൊച്ചി: കിറ്റെക്‌സ് വിഷയത്തിൽ പരിഹാസ പോസ്‌റ്റുമായി നടനും സംവിധായകനുമായ ജോയ്‌ മാത്യു. കേരളത്തിൽ തുടങ്ങാൻ ആലോചിച്ചിരുന്ന 3500 കോടി പ്രൊജക്‌ട് തെലങ്കാനയിൽ പോയതിനെ സൂചിപ്പിച്ചായിരുന്നു ഫേസ്‌ബുക്ക് പോസ്‌റ്റ്. കാട്ടിൽ മരവും കടത്താൻ സ്വ‌ർണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളുമുള‌ളപ്പോൾ ലാഭം സിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ മുതലിറക്കണമെന്നായിരുന്നു പോസ്‌റ്റ്.

'സാബു ഒരു മോശം വ്യവസായിയാണ്. നമ്മുടെ നാട്ടിൽത്തന്നെ കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് ? ലാഭം സിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ മുതലിറക്കണം.' പോസ്‌റ്റിൽ പറയുന്നു.