കഴിഞ്ഞ ദിവസമായിരുന്നു നെറ്റ്ഫ്‌ളിക്‌സ് സൗത്തിന് വേണ്ടി ഒരുക്കിയ നമ്മ സ്റ്റോറീസ് എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങിയത്. പാട്ടിൽ നീരജ് മാധവിന്റെ റാപ്പ് സോംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.'എവിടെ പോയാലും ഞാൻ മിണ്ടും മലയാളത്തിൽ. പൊറോട്ടേം ബീഫും ഞാൻ തിന്നും അതികാലത്ത്' എന്നായിരുന്നു ഇതിന്റെ വരി.
എന്നാൽ സബ്‌ടൈറ്റിലിൽ ബീഫ് എന്ന വാക്കിന് പകരം ബിഡിഎഫ് എന്നാണ് എഴുതിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെ വിമർശനവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻ എസ് മാധവൻ. മലയാളത്തിൽ ഉചിതമായ തരികിട ഡയലോഗുകൾ കണ്ടെത്താൻ ശ്രമിക്കുന്നതിന് മുമ്പ് ബീഫിന്റെ സ്‌പെല്ലിംഗ് പഠിക്കുക. ഇത് ബി ഇ ഇ എഫ് ആണ്. സംഘിഫോബിയയുമായി ഇങ്ങോട്ട് വരരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Podey @NetflixIndia, before you try to appropriate Malayalam with tharikida dialogues, learn the spelling of beef. It is B-E-E-F. Don’t come here with sanghiphobia. pic.twitter.com/YgyNK5EGkB
— N.S. Madhavan (@NSMlive) July 8, 2021
നീരജ് മാധവ്, അറിവ്, സിരി തുടങ്ങിയവർ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് കാര്‍ത്തിക് ഷായാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നിങ്ങനെ തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുക്കിയിരിക്കുന്ന പാട്ട് പ്രാദേശിക ഭാഷകളില്‍ നിന്നും പരമാവധി കണ്ടന്റുകള്‍ ഒരുക്കുന്നതിന്റെ ഭാഗമാണ്.