ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ന്യൂസിലാൻഡിൽ നിന്നുള്ള യൂട്യൂബർ കാൾ റോക്കിനെ ഒരു വർഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നും ഇന്ത്യ വിലക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ നിന്ന് ദുബായ് വഴി പാകിസ്ഥാനിലേക്ക് പോകുന്നതിനു വേണ്ടി ഡൽഹി വിമാനത്താവളത്തിലെത്തിയ അവസരത്തിലാണ് വിസ റദ്ദാക്കിയതെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ റോക്ക് പറഞ്ഞു. തന്റെ ഭാര്യ ഇന്ത്യയിലാണെന്നും കഴിഞ്ഞ ഒൻപത് മാസമായി തനിക്ക് തന്റെ കുടുംബത്തെ കാണുവാൻ സാധിച്ചിട്ടില്ലെന്നും ആസ്ട്രേലിയൻ പ്രധാനമന്ത്രിയെ വരെ ടാഗ് ചെയ്ത വീഡിയോയിൽ റോക്ക് പറയുന്നു. വ്യക്തമായ കാരണങ്ങൾ ഒന്നും പറയാതെയാണ് ഇന്ത്യ തനിക്ക് വിലക്ക് ഏർപ്പെടുത്തിയതെന്നും റോക്ക് ആരോപിക്കുന്നു.
സന്ദർശന വിസയിൽ ഇന്ത്യയിൽ വന്ന് തൊഴിൽ ചെയ്തത് ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് റോക്കിന്റെ വിസ റദ്ദ് ചെയ്തതെന്ന് വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥൻ ഒരു വാർത്താ ഏജൻസിക്കു നൽകിയ വിശദീകരണത്തിൽ വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം കൊവിഡ് സമയത്ത് ഡൽഹിയിലെ രോഗികൾക്കായി രക്തം ദാനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വരെ പ്രശംസ പിടിച്ചുപറ്റിയ യൂട്യൂബറാണ് റോക്ക്.
Dear @jacindaardern, the Govt. of India has blocked me from entering India separating me from my wife & family in Delhi. They blacklisted me without telling me, giving reasons, or letting me reply. Please watch my struggle https://t.co/dq0Z98SCFw @NZinIndia @MukteshPardeshi pic.twitter.com/sLM2nk9lR3
— Karl Rock (@iamkarlrock) July 9, 2021