a-jayasankar

കിറ്റെക്‌സ് ഗ്രൂപ്പ് കേരളത്തിലെ നിക്ഷേപ കരാർ ഒഴിവാക്കി തെലങ്കാനയിലേക്ക് പോയതിനെക്കുറിച്ചാണ് സോഷ്യൽ മീഡിയ മുഴുവൻ ചർച്ച. ഇപ്പോഴിതാ വിഷയത്തിൽ പരിഹാസവുമായെത്തിയിരിക്കുകയാണ് അഡ്വ എ ജയശങ്കർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

കിറ്റെക്സ് മുതലാളി തെലങ്കാനയ്ക്കു പോയതു കൊണ്ട് കേരളം തളരും വ്യവസായ പുരോഗതി മന്ദീഭവിക്കും എന്നാരും മനപ്പായസമുണ്ണേണ്ടെന്നും, ഒരു സാബു പോയാൽ ഒമ്പത് സാബുമാർ വരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കിറ്റെക്സ് മുതലാളി തെലങ്കാനയ്ക്കു പോയതു കൊണ്ട് കേരളം തളരും വ്യവസായ പുരോഗതി മന്ദീഭവിക്കും എന്നാരും മനപ്പായസമുണ്ണേണ്ട.

ഒരു സാബു പോയാൽ ഒമ്പത് സാബുമാർ വരും. കിറ്റെക്സ് പൂട്ടിയാൽ റിലയൻസ് തുറക്കും.

മുഖ്യമന്ത്രിയുടെ ഐതിഹാസിക സന്ദർശനത്തിനു ശേഷം ജപ്പാനിൽ നിന്ന് നിരവധി വ്യവസായികൾ ഇങ്ങോട്ടു പോരാൻ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ഗൾഫ്, യൂറോപ്പ്, അമേരിക്കൻ മുതലാളിമാരും പിന്നാലെയെത്തും. അങ്ങനെ സംസ്ഥാനത്ത് വ്യവസായ വിപ്ലവവും വിപ്ലവ വ്യവസായവും ഒന്നിച്ചു നടക്കും.