android-kunjappan

സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ടും​ ​സൗ​ബി​ൻ​ ​ഷാ​ഹി​റും ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി​യ​ ​'​ആ​ൻ​ഡ്രോ​യ്ഡ് ​കു​ഞ്ഞ​പ്പ​ൻ​ 5.25​'​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​വ​രു​ന്നു.​ ​ര​തീ​ഷ് ​പൊ​തു​വാ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഈ​ ​ചി​ത്രം​ ​ഒ​ര​ച്ഛ​നും​ ​മ​ക​നും​ ​അ​വ​ർ​ക്കി​ട​യി​ലേക്കെത്തുന്ന ​ ​യന്ത്രമനുഷ്യനുമായുള്ള ബ​ന്ധ​മാ​ണ് ​​ ​പ​റ​ഞ്ഞ​ത്.​ ​ചി​ത്രത്തി​ന് രണ്ടാം ഭാഗം വരുമെന്ന വാർത്ത നി​ർമ്മാതാവ് സന്തോഷ് ടി​.കുരുവി​ളയാണ് പുറത്തുവി​ട്ടത്.ര​തീ​ഷ് ​ബാ​ല​കൃ​ഷ്ണ​ൻ​ ​പൊ​തു​വാ​ൾ​ ​ത​ന്നെ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​യ്ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന് ​ഏ​ലി​യ​ൻ,​ ​അ​ളി​യ​ൻ​ ​എ​ന്നാ​ണ് ​ പേരി​ട്ടി​രി​ക്കുന്നത്. നി​വി​ൻ പോളി​ നായകനായ കനകം കാമി​നി​ കലഹം എന്ന ചി​ത്രം പൂർത്തി​യാി​യ രതീഷ് അടുത്തതായി​ സംവി​ധാനം ചെയ്യുന്നത് കുഞ്ചാക്കോബോബൻ നായനാകുന്ന ന്നാ, താൻ കേസ് കൊട് എന്ന ചി​ത്രമാണ്. ഇതി​നുശേഷമായി​രി​ക്കും. ഏലി​യൻ അളി​യന്റെ പണി​പ്പുരയി​ലേക്ക് രതീഷ് കടക്കുന്നത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനി​ലെ പ്രകടനം സുരാജ് വെഞ്ഞാറംമൂടി​നെ മി​കച്ച നടനുള്ളസംസ്ഥാന പുരസ്കാരത്തി​ന് അർഹനാക്കി​യി​രുന്നു.