harbhajan

ലുധിയാന: മുൻ ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിംഗിന്റെ ഭാര്യയും ബോളിവു‌ഡ് അഭിനേത്രിയുമായ ഗീതാ ബസ്ര ആൺകുഞ്ഞിന് ജന്മം നൽകി. ഹർഭജൻ തന്നെ തന്റെ ട്വിറ്ററിലൂടെ ഈ വാ‌ർത്ത അറിയിക്കുകയായിരുന്നു. ആരോഗ്യവാനായ ഒരു കുഞ്ഞിനെ ഞങ്ങൾക്ക് നൽകിയ ദൈവത്തിന് നന്ദി പറയുന്നു. ഗീതയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഹർഭജൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.

മുമ്പൊരിക്കൽ ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കൊവിഡ് പ്രതിസന്ധിക്കിടയിലെ ഗർഭധാരണം മാനസികമായി പിരിമുറുക്കം സൃഷ്ടിക്കുന്നതായി ഗീതാ അഭിപ്രായപ്പെട്ടിരുന്നു. ലണ്ടനിലുള്ള തന്റെ അമ്മയ്ക്ക് ഈ അവസ്ഥയിൽ തന്നോടൊപ്പം വന്ന് നിൽക്കാൻ സാധിക്കാത്തത് വളരെ വിഷമം ഉണ്ടാക്കുന്നുണ്ടെന്നും മനസ്സ് മടുപ്പിക്കുന്ന വാർത്തകളാണ് ദിവസവും കേൾക്കുന്നതെന്നും ഗീതാ പറഞ്ഞിരുന്നു.

ഹർഭജൻ-ഗീതാ ദമ്പതികൾക്ക് നാല് വയസ് പ്രായമുള്ള ഒരു മകൾ കൂടിയുണ്ട്.

View this post on Instagram

A post shared by Harbhajan Turbanator Singh (@harbhajan3)