
നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പില്ലർ നമ്പർ.581ൽ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും മകൾ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളാവുന്നു. സ്‌പെക്ട്രം മീഡയയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ആദി ഷാൻ, സക്കീർ ഹുസൈൻ, അമൃത എസ് ഗണേഷ് തുടങ്ങിയവരും അഭിനയിക്കുന്നു.മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഇൗ ചിത്രത്തിന്റെ
ഛായാഗ്രഹണം ഫിയോസ് ജോയ് നിർവഹിക്കുന്നു. എഡിറ്റർ -സിയാദ് റഷീദ്, സംഗീതം- അരുൺ രാജ്, പ്രൊഡക്ഷൻ കൺട്രോളർ -സക്കീർ ഹുസൈൻ, കലാസംവിധാനം -നസീർ ഹമീദ്, മേക്കപ്പ് -അമൽ ചന്ദ്രൻ, കോസ്റ്റ്യൂം - സ്റ്റെല്ലാ റിയാസ്, അസോസിയേറ്റ് ഡയറക്ടർ -അനീഷ് ജോർജ്, സ്റ്റിൽസ്-ബേസിൽ സക്കറിയ.