ഭോപ്പാൽ: മദ്ധ്യപ്രദേശിലെ അനുപ്പൂരിൽ ചരക്ക് ട്രെയിൻ പാളംതെറ്റി 16ഓളം കോച്ചുകൾ പാലത്തിൽ നിന്ന് താഴേക്ക് വീണു. ഛത്തീസ്ഗഢിലെ കോർബയിൽനിന്ന് കൽക്കരിയുമായി മദ്ധ്യപ്രദേശിലെ
കട്നിയിലേക്ക് പോയിരുന്ന ട്രെയിനാണ് അലൻ നദിക്ക് കുറുകെയുള്ള പാലത്തിൽ വച്ച് പാളം തെറ്റിയത്. ട്രെയിൻ പാലത്തിന് താഴേക്ക് വീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പാലത്തിന് കീഴിൽ കോച്ചുകൾ തകർന്നുകിടക്കുന്നത് ഇതിൽ കാണാം. ടൺ കണക്കിന് കൽക്കരിയാണ് നദിയിലേക്ക് വീണ് നശിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ട്രെയിൻ ഗതാഗതം ഉടൻ സാധാരണനിലയിലാകും.