world-population-day

തിരുവനന്തപുരം: ഇന്ന് ലോക ജനസംഖ്യാ ദിനം. ജനസംഖ്യാ പ്രശ്‌നങ്ങളുടെ പ്രാധാന്യത്തിലേക്ക് ലോക ശ്രദ്ധ കേന്ദ്രീകരിക്കലാണ് ഈ ദിനത്തിന്റെ പ്രാധാന്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. കൊവിഡ് കാരണം കുടുംബാസൂത്രണ സേവനങ്ങളിൽ തടസം നേരിട്ടിട്ടുണ്ട്. ഇത് ജനസംഖ്യാ വർ‌ദ്ധനവിന് കാരണമാകും.
കുടുംബത്തിന്റെയും സമൂഹത്തിന്റേയും പുരോഗതിക്ക് കുടുംബാസൂത്രണം ആവശ്യമാണ്. മക്കളെ നന്നായി വളർത്താനും ജനപ്പെരുപ്പം കുറയ്ക്കാനും കുടുംബാസൂത്രണം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.