എസ്റ്റേറ്റും,വനവുമായി ചേർന്ന് കിടക്കുന്ന പ്രദേശത്തെ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിലേക്കാണ് വാവ ആദ്യം നിങ്ങളെ കൂട്ടികൊണ്ട് പോകുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല,അത്രക്ക് മനോഹരമായ സ്ഥലവും,വെള്ളച്ചാട്ടവും.ഒന്ന് നിങ്ങൾ കണ്ട്‌നോക്കൂ അപ്പോൾ മനസ്സിലാകും അതിന്റെ ഭംഗി. അവിടെ എത്തിയ വാവ ചില കാര്യങ്ങൾ ഓർത്തെടുക്കുന്നു.
പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ മരണം കൊലപാതമാണെന്ന് സ്‌നേക്ക് മാസ്റ്ററിലൂടെ ആണ് വാവ ആദ്യം പുറംലോകത്തെ അറിയിച്ചത്. വാവ സംഭവം നടന്ന വീട്ടിലും പോയിരുന്നു.അതിനെ കുറിച്ച് വാവയ്ക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്.കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.