arrest

കോ​​​ട്ട​​​യം​​​​​​:​​​ ​​​ആ​​​ർ​​​പ്പൂ​​​ക്ക​​​ര​​​യി​​​ൽ​​​ ​​​ഗു​​​ണ്ടാ​​​സം​​​ഘാം​​​ഗ​​​മാ​​​യ​​​ ​​​യു​​​വാ​​​വി​​​നെ​​​ ​​​ആ​​​ക്ര​​​മി​​​ച്ച​​​ ​​​കേ​സി​ൽ​ ​​​മൂ​​​ന്നു​​​പേ​​​ർ​​​ ​​​അ​റ​സ്റ്റി​ൽ.​ ​​​ആ​​​ർ​​​പ്പൂ​​​ക്ക​​​ര​​​ ​​​കു​​​രി​​​ശി​​​ങ്ക​​​ൽ​​​ ​​​എ​​​ബി​​​ ​​​ജോ​​​ർ​​​ജ് ​​​(34​​​),​​​ ​​​കു​​​മ്മ​​​ന​​​ത്തി​​​ൽ​​​ ​​​ബി​​​ബി​​​ൻ​​​ ​​​വ​​​ർ​​​ഗീ​​​സ് ​​​(34​​​),​​​ ​​​ത​​​വ​​​ള​​​ക്കു​​​ഴി​​​ ​​​ചു​​​ക്ക​​​നാ​​​ലി​​​ൽ​​​ ​​​ജ​​​ഗ​​​ൻ​​​ ​​​ഫി​​​ലി​​​പ്പ് ​​​(​​​ 39​​​)​​​ ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​പി​​​ടി​​​യി​​​ലാ​​​യ​​​ത്.​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ദി​​​വ​​​സം​​​ ​​​രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു​​​ ​​​സം​​​ഭ​​​വം.​ ​പ്ര​തി​ക​ളെ​ ​ഇ​ന്ന് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.


കു​പ്ര​സി​ദ്ധ​ ​ഗു​ണ്ട​ ​​​അ​​​ലോ​​​ട്ടി​​​യു​​​ടെ​​​ ​​​​​സം​​​ഘാം​​​ഗ​​​മാ​​​ണെ​​​ന്നാ​​​ണ് ​​​ആ​​​രോ​​​പി​​​ച്ച് ​​​ആ​​​ർ​​​പ്പൂ​​​ക്ക​​​ര​​​ ​​​സ്വ​​​ദേ​​​ശി​​​യാ​​​യ​​​ ​​​ജീ​​​മോ​​​നെ​​​ ​​​ജ​​​ഗ​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള​​​ ​​​സം​​​ഘം​​​ ​​​ആ​​​ക്ര​​​മി​​​ച്ച​​​ശേ​​​ഷം​​​ ​​​ക​​​ട​​​ന്നു​​​ ​​​ക​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​ഡി​​​വൈ.​​​എ​​​സ്.​​​പി​​​ ​​​ജെ.​​​സ​​​ന്തോ​​​ഷ് ​​​കു​​​മാ​​​റി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള​​​ ​​​സം​​​ഘം​​​ ​​​ന​​​ട​​​ത്തി​​​യ​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ​​​ഒ​​​ളി​​​വി​​​ൽ​​​ ​​​ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ ​​​പ്ര​​​തി​​​ക​​​ളെ​​​ ​​​ക​​​ണ്ടെ​​​ത്തി​​​യ​​​ത്.​​​ ​​​ഗാ​​​ന്ധി​​​ന​​​ഗ​​​ർ​​​ ​​​സ്റ്റേ​​​ഷ​​​ൻ​​​ ​​​ഹൗ​​​സ് ​​​ഓ​​​ഫീ​​​സ​​​ർ​​​ ​​​കെ.​​​ ​​​ഷി​​​ജി​​​യു​​​ടെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​ ​​​പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​ ​​​എ​​​സ്.​​​ഐ​​​ ​​​പ്ര​​​ശോ​​​ഭ്,​​​ ​​​എ.​​​എ​​​സ്.​​​ഐ​​​ ​​​പി.​​​വി.​​​മ​​​നോ​​​ജ്,​​​ ​​​എ​​​സ്.​​​ഐ​​​ ​​​എം.​​​പി.​​​സ​​​ജി,​​​ ​​​സു​​​രേ​​​ഷ്,​​​ ​​​സെ​​​ബി​​​ൻ​​​ ​​​എ​​​ന്നി​​​വ​​​രു​​​ടെ​​​ ​​​സം​​​ഘ​​​മാ​​​ണ് ​​​പി​​​ടി​​​കൂ​​​ടി​​​യ​​​ത്.​​​ ​