kanjav


കോ​ട്ട​യം​​​:​​​ ​എ​റ​ണാ​കു​ള​ത്തു​നി​ന്നും​ ​കോ​ട്ട​യ​ത്തേ​ക്ക് ​കാ​റി​ൽ​ ​ക​ട​ത്തി​യ​ 1.7​ ​കി​ലോ​ ​ക​ഞ്ചാ​വ് ​പൊ​ലീ​സ് ​പി​ടി​ച്ചെ​ടു​ത്തു.​ ​കാ​റി​ലു​ണ്ടാ​യി​രു​ന്ന​ ​ര​ണ്ടു​ ​പേ​ർ​ ​അ​റ​സ്റ്റി​ൽ.
​​ച​​​ങ്ങ​​​നാ​​​ശേ​​​രി​​​ ​​​തൃ​​​ക്കൊ​​​ടി​​​ത്താ​​​നം​​​ ​സ്വ​ദേ​ശി​ക​ളാ​യ​ ​​​പാ​​​റ​​​യി​​​ൽ​​​ ​​​അ​​​ജേ​​​ഷ് ​​​(26​​​),​​​ ​​​​​പ​​​രി​​​ന്താ​​​നി​​​യി​​​ൽ​​​ ​​​എ​​​ബി​​​ൻ​​​ ​​​(20​​​)​​​ ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഡി​വൈ.​എ​സ്.​പി​ ​എ.​ജെ​ ​തോ​മ​സി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​സ​ന്ദേ​ശ​ത്തെ​ ​തു​ട​ർ​ന്ന് ​ഇ​​​ന്ന​​​ലെ​​​ ​​​ഉ​​​ച്ച​​​യ്ക്ക് 2​​​ ​​​മ​​​ണി​​​യോ​​​ടെ​​​ ​ജി​​​ല്ലാ​​​ ​​​അ​​​തി​​​ർ​​​ത്തി​​​യാ​​​യ​​​ ​​​നീ​​​ർ​​​പ്പാ​​​റ​​​യി​​​ൽ​​​ ​​​വ​ച്ചാ​ണ് ​ഇ​വ​രെ​ ​പി​ടി​കൂ​ടി​യ​ത്.​ ​ക​ഞ്ചാ​വ് ​ക​ട​ത്താ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​കാ​റി​ന് ​അ​ക​മ്പ​ടി​യാ​യി​ ​ബൈ​ക്കും​ ​ഉ​ണ്ടാ​യി​രു​ന്നു.
പൊ​​​ലീ​​​സ് ​​​കാ​​​ർ​​​ ​​​നി​​​ർ​​​ത്തി​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ​​​ക​​​ഞ്ചാ​​​വു​​​ ​​​ക​​​ണ്ടെ​​​ത്തി​​​യ​​​ത്.​​​ ​​​കാ​​​റി​​​ന് ​​​ഒ​​​പ്പം​​​ ​​​എ​​​ത്തി​​​യ​​​ ​​​ബൈ​​​ക്ക് ​​​യാ​​​ത്രി​​​ക​​​ൻ​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക്കി​​​ടെ​​​ ​​​ബൈ​​​ക്ക് ​​​റോ​​​ഡി​​​ൽ​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ച് ​​​ക​​​ട​​​ന്നു​​​ ​​​ക​​​ള​​​ഞ്ഞു.​​​ ​
​​ജി​​​ല്ലാ​​​ ​​​നാ​​​ർ​​​ക്കോ​​​ട്ടി​​​ക് ​​​സെ​​​ൽ​​​ ​​​ഡി​​​വൈ.​​​എ​​​സ് .​​​പി​​​ ​​​എം.​​​എം.​​​ജോ​​​സ്,​ ​​​ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പ് ​​​എ​​​സ്.​​​എ​​​ച്ച്.​​​ ​​​ഒ​​​ ​​​ബി​​​ൻ​​​സ് ​​​ജോ​​​സ​​​ഫ്,​​​ ​​​എ​​​സ്‌.​​​ഐ​​​ ​​​തോ​​​മ​​​സ്,​​​ ​​​എ​​​സ്‌.​​​ഐ​​​ ​​​ശ​​​ര​​​ണ്യ​​​ ​​​എ​​​സ്.​​​ ​​​ദേ​​​വ​​​ൻ,​​​ ​​​സ​​​ജി,​​​ ​​​എ.​​​ ​​​ഷി​​​ഹാ​​​ബു​​​ദ്ദീ​​​ൻ​​​ ​​​എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന​​​ ​​​സം​​​ഘ​​​മാ​​​ണ് ​​​പ്ര​​​തി​​​ക​​​ളെ​​​ ​​​പി​​​ടി​​​കൂ​​​ടി​​​യ​​​ത്.​ ​പ്ര​​​തി​​​ ​​​അ​​​ജേ​​​ഷ് ​​​തൃ​​​ക്കൊ​​​ടി​​​ത്താ​​​നം,​​​ ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി​​​ ​​​എ​​​ന്നീ​​​ ​​​പൊ​​​ലീ​​​സ് ​​​സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി​​​ ​​​ക​​​ഞ്ചാ​​​വ്,​​​ ​​​അ​​​ടി​​​പി​​​ടി​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​കേ​​​സു​​​ക​​​ളി​​​ൽ​​​ ​​​പ്ര​​​തി​​​യാ​​​ണെ​​​ന്ന് ​​​പൊ​​​ലീ​​​സ് ​​​പ​​​റ​​​ഞ്ഞു.​​​ ​​​കാ​​​റും​​​ ​​​ബൈ​​​ക്കും​​​ ​​​പൊ​​​ലീ​​​സ് ​​​ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.​​​ ​