തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രെംഗ്ത്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലകനായി വെർണർ മാർട്ടെൻസിനെയും ഗോൾകീപ്പിംഗ് പരിശീലകനായി സ്ലാവൻ പ്രോഗോവേക്കിയേയും നിയമിച്ചതായി ക്ലബ് മാനേജ്മെന്റ് അറിയിച്ചു. ബെൽജിയം, സ്ലൊവാക്യ, ഹോളണ്ട്, സൗദി അറേബ്യ പ്രീമിയർ ഡിവിഷനുകളിലെ അനുഭവസമ്പത്തുമായാണ് വെർണർ എത്തുന്നത്. 39കാരനായ വെർണർക്ക് ഫുട്ബാൾ ഫിറ്റ്നസ്, കണ്ടീഷനിംഗ് രംഗത്ത് പത്തു വർഷത്തിലേറെ പരിചയമുണ്ട്. സെർബിയയിലെ വിവിധ ക്ലബുകളിൽ പ്രവർത്തിച്ചിട്ടുള്ള സ്ലാവൻ പ്രോഗോവേക്കി, ഗോൾകീപ്പിംഗ് പരിശീലകനെന്ന നിലയിൽ 20 വർഷത്തിലേറെ പരിചയസമ്പത്തുമായാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. 2019 മുതൽ 2020 വരെ സെർബിയയുടെ അണ്ടർ-14, അണ്ടർ-15 ദേശീയ ടീമുകളുടെ ഗോൾ കീപ്പിംഗ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. വെർണറും സ്ലാവനും, പ്രീ സീസണിന് മുന്നോടിയായി മുഖ്യപരിശീലകൻ ഇവാന് വുകോമനോവിച്ചിനും മറ്റു കോച്ചിംഗ് സ്റ്റാഫുകൾക്കുമൊപ്പം ചേരും.