തെഹ്റാൻ: ഇറാൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം റെയ്സിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യക്ക് ക്ഷണം.ആഗസ്റ്റ് അഞ്ചിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. റഷ്യ സന്ദർശിച്ച് മടങ്ങും വഴി തെഹ്റാനിൽ എത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നിയുക്ത ഇറാൻ പ്രസിഡന്റ്
ഇബ്രാഹിം റെയ്സിയെ സന്ദർശിച്ചിരുന്നു. ഇന്ത്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം. ഈ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശവും ജയ്ശങ്കർ റെയ്സിക്ക് കൈമാറിയിരുന്നു. ഇറാന്റെ ക്ഷണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും.