kerala

തിരുവനന്തപുരം: കടൽത്തീര സംരക്ഷണത്തിന് 'യു.കെ. യൂസഫ് ഇഫക്ട്സ് സീ വേവ് ബ്രേക്കേഴ്സ്" പദ്ധതിയുമായി കാസർകോട് സ്വദേശി യു.കെ. യൂസഫ്. കടൽതീരത്തെ ശാശ്വതമായി സംരക്ഷിക്കുന്ന ആശയമാണിതെന്ന് നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന യു.കെ. യൂസഫ് പത്രസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള തീരദേശ സംരക്ഷണത്തിന് അഞ്ചുവർഷത്തേക്ക് 17,000 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിട്ടുള്ളത്. യു.കെ. യൂസഫ് ഇഫക്ട്സ് സീ വേവ് ബ്രേക്കേഴ്സ് പദ്ധതിക്ക് 4,000 കോടി രൂപയേ ചെലവുള്ളൂ. ഈ നിർമ്മിതിയുടെ മുകളിൽ മത്സ്യത്തൊഴിലാളികൾക്ക് വീടുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഹോട്ടലുകൾ, പാർക്ക് തുടങ്ങിയവയും നിർമ്മിക്കാം. സർക്കാരുമായി പദ്ധതിയെപ്പറ്റി ചർച്ച നടക്കുകയാണെന്നും അനുമതി കിട്ടിയാലുടൻ നിർമ്മാണം ആരംഭിക്കുമെന്നും യു.കെ. യൂസഫ് പറഞ്ഞു.