a-vijayaraghavan

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാരന് ശാസ്ത്രയുക്തി ബോധം ഉണ്ടാകണമെന്ന് ,​സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. പാർട്ടി എം.എൽ.എമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത വിഷയത്തിൽ നടപടി ഉണ്ടാവുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റുകാരന് ശാസ്ത്രയുക്തി ബോധമുണ്ടാവുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. സമൂഹത്തിലും അത്തരം ബോധം സൃഷ്ടിക്കപ്പെടും. അതൊരു നല്ലസമൂഹത്തിന് അടിത്തറ പാകും. അതുകൊണ്ടാണ് ഞങ്ങൾ അതിന് പ്രാധാന്യം കൊടുക്കുന്നത്. സംസ്ഥാന കമ്മിറ്റി മുതൽ പ്രാദേശിക സമിതി വരെ ഉള്ളവർക്ക് പാർട്ടി വിദ്യാഭ്യാസം നൽകും. മുഴുവൻ പാർട്ടി അംഗങ്ങളേയും ലക്ഷ്യമാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസവും പുനർവിന്യാസവുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വീണാ ജോർജ്, ദലീമ, ആന്റണി ജോൺ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ വീണാ ജോർജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും ദൈവനാമത്തിലാണ്. 2006ൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത പാർട്ടി എം.എൽ.എ.മാരെ സി.പി.എം. ശാസിച്ചിരുന്നു.