മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം ജൂലായ് രണ്ടിന് അവസാനിച്ച ആഴ്‌ചയിൽ 101.3 കോടി ഡോളർ ഉയർന്ന് പുത്തൻ ഉയരമായ 61,001.20 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ജൂൺ 25ന് സമാപിച്ചവാരത്തിൽ ശേഖരത്തിൽ 506.6 കോടി ഡോളറിന്റെ വർദ്ധനയും ഉണ്ടായിരുന്നു. വിദേശ നാണയ ആസ്‌തി 74.8 കോടി ഡോളർ വർദ്ധിച്ച് 56,698.8 കോടി ഡോളറായി. 7.60 കോടി ഡോളർ മെച്ചപ്പെട്ട് 3,637.2 കോടി ഡോളറാണ് കരുതൽ സ്വർണ ശേഖരം. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും വിദേശ നാണയ ശേഖരത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്.