മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം ഇടപ്പോൺ പാറ്റൂർ മനോജ് നിവാസിൽ ജി.മോഹനൻ (68) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന്. 376-ാം നമ്പർ പാറ്റൂർ ഇടപ്പോൺ ശാഖാ യോഗം മുൻ സെക്രട്ടറി, പാറ്റൂർ കര കമ്മിറ്റി മുൻ പ്രസിഡന്റ്, പടനിലം, പള്ളിമുക്കം ക്ഷേത്ര ഭരണസമിതികളുടെ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിജയമ്മ മോഹനൻ. മക്കൾ: മനോജ്, മനേഷ്. മരുമക്കൾ: ബിജി, ചാന്ദിനി. സഞ്ചയനം 15ന് രാവിലെ 9ന്.